ബ്രസീൽ: പ്യൂറസ്​ നദിക്കരയിൽ വിരിഞ്ഞിറങ്ങിയത്​ 92,000 ആമക്കുഞ്ഞുങ്ങൾ

ആമസോണ്‍ നദിയുടെ പോഷകനദിയായ പ്യൂറസിന്‍റെ കരയില്‍ ബ്രസീലില്‍ ഇതാ മറ്റൊരു ‘ആമ സോണ്‍’. പ്യൂറസ്​ നദിക്കരയില്‍ വിരിഞ്ഞിറങ്ങിയത്​ 92,000 ആമക്കുഞ്ഞുങ്ങളാണ്​. ബ്രസീലിലെ വന്യജീവി സംരക്ഷണ സൊസൈറ്റി (ഡബ്ല്യു.സി.എസ്​) പുറത്തുവിട്ട ഈ ദൃശ്യങ്ങള്‍ പരിസ്​ഥിതിസ്​നേഹികള്‍ ആവേശത്തോടെയാണ്​ ഏറ്റെടുത്തത്​. ‘ആമ സൂനാമി’ എന്ന്​​ സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാണിപ്പോള്‍.

ശുദ്ധജല ആമയായ ജയ്​ന്‍റ്​ സൗത്ത്​ അമേരിക്കന്‍ റിവര്‍ ടര്‍റ്റ്​ലുകളാണ്​ പ്യുറസിന്‍റെ സംരക്ഷിതമേഖലയില്‍ വിരിഞ്ഞിറങ്ങിയത്. ആദ്യം 71,000 ആമക്കുഞ്ഞുങ്ങളും കുറച്ചുദിവസങ്ങള്‍ക്ക് ശേഷം 21,000 ആമക്കുഞ്ഞുങ്ങളുമാണ്​ വിരിഞ്ഞിറങ്ങിയത്.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല ആമയാണ് ജയ്​ന്‍റ്​ സൗത്ത്​ അമേരിക്കന്‍ റിവര്‍ ടര്‍റ്റ്​ല്‍. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ മൂന്നരയടി നീളവും 90 കിലോയോളം ഭാരവും ഇവക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *