കെ.പി രാമൻ മാസ്റ്റർ പുരസ്കാരം ഹമീദലി വാഴക്കാടിന്

കേരള ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂനിയൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഹയർ സെക്കൻററി അധ്യാപകനുള്ള കെ.പി രാമൻ മാസ്റ്റർ പ്രതിഭാ പുരസ്കാരം മൂർക്കനാട് സുബുലു സ്സലാം ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനും ഫ്രണ്ട്സ് ഓഫ് നേച്ചർ ചെയർമാനുമായ ഹാമിദലി വാഴക്കാടിന്.

രണ്ട് പതിറ്റാണ്ടായി പരിസ്ഥിതി വിദ്യാഭാസ രംഗത്ത് സാന്നിധ്യമായ ഹാമിദലി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ കീഴിലുള്ള സ്കൂൾ പരിസ്ഥിതി ക്ലബ്ബായ ദേശീയ ഹരിതസേനയുടെ മലപ്പുറം ജില്ലാ കോർഡിനേറ്റർ, എനർജി മാനേജ്‌മന്റ് സെന്ററിന്റെ ഊർജ്ജ ക്ലബ്ബായ സ്മാർട്ട് എനർജി പ്രോഗ്രാം മലപ്പുറം ജില്ലാ കോർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *