നഗരം ഹരിതം, മാലിന്യരഹിതം: ‘പൂമ്പാറ്റ സൗഹൃദ കൊണ്ടോട്ടി’ പദ്ധതിക്ക് തുടക്കമാവുന്നു

അതിവേഗം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളം. ഗ്രാമങ്ങൾ നഗരങ്ങളാവുകയും നഗരങ്ങൾ കൂടുതൽ കൂടുതൽ കേന്ദ്രീകൃതമാവുകയും ചെയ്യുന്നു. വികസനത്തിൻ്റെ വേഗം കൂടുന്നതിനനുസരിച്ച് മാലിന്യങ്ങൾ കൂടുകയും പച്ചപ്പ് കുറയുകയും ചെയ്തു കൊണ്ടിരിക്കുന്നു. മനുഷ്യരുടേയും ഇതര ജീവജാലങ്ങളുടെയും നിലനിൽപിനാധാരങ്ങളായ മണ്ണും വായുവും വെളളവും മലിനീകരിക്കപ്പെടുകയും ജൈവ വൈവിധ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഈയൊരു സാഹചര്യത്തിലാണ് നഗരം ഹരിതം, മാലിന്യ രഹിതം എന്ന കർമപദ്ധതിയുമായി ഫ്രണ്ട്സ് ഓഫ് നാച്വർ രംഗത്തിറങ്ങുന്നത്.

ജൈവവൈവിധ്യത്തിൻ്റെ പ്രാധാന്യവും സംരക്ഷണത്തിൻ്റെ ആവശ്യകതയും പുതുതലമുറയെ ബോധ്യപ്പെടുത്തുക, മാലിന്യ – മലിനീകരണ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക,
കാലാവസ്ഥാ സൗഹൃദ ജീവിത ശൈലികൾ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ

വിമാനത്താവള നഗരമായ കൊണ്ടോട്ടിയിലാണ് പൈലറ്റ് പ്രൊജക്ട് എന്ന രീതിയിൽ പദ്ധതിക്ക് തുടക്കം കുറിക്കാനുദ്ദേശിക്കുന്നത്. പ്രശസ്ത സംഘടനയായ ജെസിഐ യുടെ കൊണ്ടോട്ടി ചാപ്റ്ററിൻ്റെ കൂടി സംയുക്താഭിമുഖ്യത്തിലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്.

ഇതിന്റെ മുന്നോടിയായി, ഇന്ന് പ്രദേശത്തെ ഹരിത തല്പരരുടെ ഒരു പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും പ്രഭാഷകനുമായ ഹാമിദലി വാഴക്കാട് (ചെയർമാൻ, ഫ്രണ്ട്സ് ഓഫ് നേച്ചർ) യോഗത്തിൽ സംസാരിക്കും.

ബന്ധങ്ങൾക്ക് :
Rafeeq Babu #94963 61726
Friends of Nature

Leave a Reply

Your email address will not be published. Required fields are marked *