ക്‌ളീൻ ഗ്രീൻ സിവിൽ സ്റ്റേഷൻ: കേരളപ്പിറവി ദിനമാചരിച്ചു

കേരളപ്പിറവി ദിനത്തിൽ ഫ്രണ്ട്സ് ഓഫ് നാച്വർ മലപ്പുറം ജില്ലാ ചാപ്റ്റർ മഅദിൻ ആർട്സ് & സയൻസ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റുമായി ചേർന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിക്കുകയും പ്പാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സക്കീന പുൽപാടൻ ഉദ്ഘാടനം ചെയ്തു.

മാതൃകാ ജൈവ കൃഷിത്തോട്ടത്തിൻ്റെ നവീകരണം തൈ നട്ട് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. ഉമർ അറക്കൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എൻ.എ അബ്ദുറഷീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

സായി രാജ് കെ.പി, റഫീഖ് ബാബു, നിഖിൽ എം മഞ്ചേരി, രേശ്മ രാജ്, മുബാറക് മൃതുവല്ലൂർ, ഹഫീല തിരൂർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *