2030-ഓടെ പെട്രോള്‍,ഡീസല്‍ കാറുകള്‍ നിരോധിക്കാന്‍ ബ്രിട്ടണ്‍
2030–ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കാനൊരുങ്ങി ബ്രിട്ടണ്‍. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഹരിത വ്യവസായ വിപ്ലവം പ്രഖ്യാപിച്ച് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് േജാൺസൻ. ‘ടെൻ പോയിൻറ് ഗ്രീൻ പ്ലാൻ’ എന്ന പേരിലാണ് ബോറിസ് സർക്കാറിെൻറ പുതിയ പ്രഖ്യാപനം. 2030 മുതൽ പുതിയ ഡീസൽ, പെട്രോൾ കാറുകളുടെയും വാനുകളുടെയും വിൽപന നിരോധിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഹൈബ്രിഡ് മോഡലുകൾക്ക് 2035 വരെ വിൽപനാനുമതിയുണ്ടാകും.
പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നത് ബ്രിട്ടന്റെ വാഹന വിപണിയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുകയെന്നാണ് വിലയിരുത്തലുകള്‍.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ആണവോർജം, ഡൊമസ്റ്റിക് ഇലക്ട്രിക് ഹീറ്റിങ്, കാർബൻ ക്യാപ്ചർ തുടങ്ങിയ മേഖലയിലുൾപ്പെടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുമുള്ള ദീർഘകാല പദ്ധതിയുടെ ഭാഗംകൂടിയാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
12 ബില്യൻ പൗണ്ടിന്റെ ബൃഹത്തായ പദ്ധതിയാണ് ഇലക്ട്രിക് കാറുകളിലേക്കുള്ള സമ്പൂർണ മാറ്റത്തിന് സർക്കാർ വിഭാവനം ചെയ്യുന്നത്. സർക്കാർ ലക്ഷ്യമിടുന്ന ഇലക്ട്രിക് ക്ലീൻ എനർജി റവല്യൂഷനിലൂടെ പ്രകൃതി വാതകം ഉപയോഗിച്ചുള്ള വീടുകളുടെ ഹീറ്റിങ് സംവിധാനവും കാലക്രമേണ പൂർണമായും ഇലക്ട്രിക് സംവിധാനത്തിലൂടെയാകും.
30,000 ഹെക്ടറിൽ മരം നട്ട് വനം വളർത്താനും ബോറിസ് ജോൺസൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.