വീണ്ടും അപൂർവ ഭൂഗർഭ വരാൽ; കണ്ടെത്തിയത് തിരുവല്ലയിൽ
വരാൽ വർഗത്തിൽപ്പെട്ട അപൂർവ ഭൂഗർഭ മത്സ്യം സംസ്ഥാനത്തു വീണ്ടും. നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്‌സ് റിസോഴ്സസ് (എൻബിഎഫ്ജിആർ) കൊച്ചി കേന്ദ്രത്തിലെ സംഘമാണു തിരുവല്ല സ്വദേശി അരുൺ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റിൽ പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയത്. 13 സെന്റിമീറ്ററാണു നീളം. ‘എനിഗ്‌മചന്ന മഹാബലി’ (‘Aenigmachanna mahabali’) എന്നാണ് പുതിയ മത്സ്യത്തിന് ഗവേഷകർ പേരിട്ടിരിക്കുന്നത്.
നീളമുള്ള ശരീരത്തോട് കൂടി ചുവന്ന നിറത്തിലുള്ളതാണ് പുതുതായി കണ്ടെത്തിയ മത്സ്യം. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഈ മത്സ്യത്തെ ലഭിച്ചത്. നേരത്തെ, മലപ്പുറം ജില്ലയില്‍ നിന്നും ഇതിന് സമാനമായ ഒരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് ഇതുവരെ 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ സ്വഭാവിക ആവാസ വ്യവസ്ഥയായ ഭൂഗര്‍ഭ ജലഅറയില്‍ നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണ് സാധ്യത.
ALSO READ | ലോകത്ത് ആദ്യമായി ഭൂഗര്‍ഭജല വരാല്‍ മത്സ്യത്തെ കേരളത്തില്‍ കണ്ടെത്തി
ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം വരാല്‍ ഭൂഗര്‍ഭജല അറകളും ഭൂഗര്‍ഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ടു തന്നെ ഇവയ്ക്ക് ജലോപരിതലത്തില്‍ നിന്ന് ശ്വസിക്കാനുള്ള കഴിവുമില്ല.
കേരളത്തില്‍ 300ലധികം ശുദ്ധജലമത്സ്യങ്ങളുണ്ട്. ഇതില്‍ മൂന്നിലൊരു ഭാഗം തദ്ദേശീയ മത്സ്യങ്ങളാണ്.