ലോക തണ്ണീർത്തട ദിനം

‘തണ്ണീർത്തടങ്ങളും കാലാവസ്ഥാ വ്യതിയാനവും’  എന്നതാണ് ഈ വർഷത്തെ തണ്ണീർത്തട ദിന സന്ദേശം.
പ്രകൃത്യാലുളളതോ മനുഷ്യനിർമ്മിതമോ, സ്ഥിരമോ താൽക്കാലികമോ ആയി ജലമൊഴുകുന്നതോ കെട്ടിക്കിടക്കുന്നതോ ആയ, ശുദ്ധജലത്താലോ, കായൽ ജലത്താലോ, കടൽ വെളളത്താലോ നിറഞ്ഞതും, വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നതും ആറു മീറ്ററിൽ താഴെയെങ്കിലും ആഴമുളളതുമായ, ജലസസ്യങ്ങളോ, ജലത്തിൽ വളരുന്നതിനു രൂപപ്പെട്ട സസ്യങ്ങളോ വളരുന്നതുമായ ഭൂപ്രദേശങ്ങളാണ് തണ്ണീർത്തടങ്ങൾ.
കേരളത്തിന്റെ തണ്ണീർത്തടങ്ങളായ വയലുകൾ നാൾക്കുനാൾ വീടുകൾക്കും മാളുകൾക്കും വികസന പദ്ധതികൾക്കുമായി വഴിമാറുന്നു. നല്ലൊരു കാർബൺ സ്രോതസ്സുകൂടിയായ തണ്ണീർത്തടങ്ങൾ നശിക്കുന്നതോടെ അന്തീക്ഷ താപനില ഉയരുകയും അത് കാലാവസ്ഥാ മാറ്റത്തിന് കാരണമായിത്തീരുകയും ചെയ്യുന്നു. വയലുകളും തോടുകളും നീര്ച്ചാലുകളും ഇല്ലാതാവുന്നതു വേനലില് കടുത്ത ജലക്ഷാമത്തിനും വര്ഷത്തില് വെള്ളപ്പൊക്കത്തിനും ഇത് കാരണമാവുന്നു. കുന്നിടിക്കലും വയലും നീര്ത്തടങ്ങളും നികത്തലും വ്യാപകമായതോടെ കാലാവസ്ഥയില് മാറ്റങ്ങള് സംഭവിക്കുന്നത് മൂലം കാര്ഷിക വിളകള് ഇല്ലാതാവുന്നു.
കേരളത്തിലെ ജലസ്രോതസ്സുകൾ നേരിടുന്ന മലിനീകരണം മാരകവും, ഭീകരവുമാണ്. അശാസ്ത്രീയമായ കൃഷിരീതികളും, ഉദാസീനമായ മാലിന്യ നിക്ഷേപവും, നിയന്ത്രണങ്ങളില്ലാത്ത വ്യവസായവും, ശാസ്ത്രീയമല്ലാത്ത വിനോദസഞ്ചാര പദ്ധതികളും ജലസ്രോതസ്സുകളെ നാശത്തിലേക്കു നയിക്കുന്നു.
പ്രകൃതിയോട് നാം ചെയ്യുന്ന കടന്നാക്രമണങ്ങൾ ചെറുക്കാതെ വരൾച്ചയെ നേരിടാനാവില്ല. അതിനാൽ നമ്മുടെ ‘വികസന’ കാഴ്ചപ്പാടുകൾ മാറ്റിയേതീരൂ.

Leave a Reply

Your email address will not be published. Required fields are marked *