പശ്ചിമഘട്ടം: പരിശീലക ശില്പശാല
ഫ്രണ്ട്സ് ഓഫ് നാച്വർ സംഘടിപ്പിക്കുന്ന
പശ്ചിമഘട്ടം: പരിശീലക ശില്പശാല
കേരളത്തിന്റെ നിലനിൽപ്പിന് ആധാരമാകുന്നവിധം പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിന് യുവജനങ്ങളേയും വിദ്യാർത്ഥികളേയും പ്രാപ്തരാക്കുന്നതിന് പരിശീലകർക്ക് ശിൽപശാല സംഘടിപ്പിക്കുന്നു. ജൂൺ 15, 16 തിയ്യതികളിൽ വാഴയൂർ സാഫി കോളേജിലാണ് വേദി (Location Map https://tinyurl.com/y69gccg2).
കേരള വനംവകുപ്പിൻ്റെ പിന്തുണയോടെ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി കോഴിക്കോട്, പീസ്ഫുൾ സൊസൈറ്റി ഗോവ, സേവ് വെസ്റ്റേൺ ഘാട്ട്സ് മൂവ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഫ്രണ്ട്സ് ഓഫ് നാച്വർ ശില്പശാല സംഘടിപ്പിക്കുന്നത്.
ശില്പശാലയിൽ പ്രാദേശിക / സ്ഥാപന തലങ്ങളിൽ ബോധവത്ക്കരണ – സംരക്ഷണ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകാൻ സന്നദ്ധരായവർക്ക് പങ്കെടുക്കാം. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾക്ക് ശിൽപശാലയിൽ രൂപം കാണും.
സേവ് വെസ്റ്റേൺ ഘാട്ട് മൂവ്മെൻറ് ദേശീയ രക്ഷാധികാരി കുമാർ കലാനന്ദ് മണി (ഗോവ) ഡോ. ജാഫർ പാലോട്ട്, ഡോ. കിഷോർ, ഡോ. ഹബീബ് റഹ്മാൻ, ഹാമിദലി വാഴക്കാട് തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.
അവസരം ആദ്യം റെജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് മാത്രം. രജിസ്ട്രേഷന് friendsofnature.in സന്ദർശിക്കുക. വിവരങ്ങൾക്ക് ബന്ധപ്പെടാം 94963 61726 (റഫീഖ് ബാബു).