സംസ്ഥാനത്ത് പിവിസി ഫ്ലെക്സ് നിരോധിച്ചു സർക്കാർ ഉത്തരവ്

ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) ഫ്ലക്സ് നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. സര്‍ക്കാര്‍ പരിപാടികള്‍, സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, സിനിമാ പ്രചാരണം, പരസ്യം ഉള്‍പ്പെടെ യാതൊരുവിധ പ്രചാരണത്തിനും പിവിസി ഫ്ലക്സ് ഉപയോഗിക്കാനോ പ്രിന്റ് ചെയ്യാനോ പാടില്ലെന്നു തദ്ദേശസ്വയംഭരണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

പിവിസി ഫ്ലക്സിനു പകരം തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്ക് ആവരണം ഉള്ള തുണി ഉപയോഗിക്കാന്‍ പാടില്ല. സംസ്ഥാനത്തെ മുഴുവന്‍ പരസ്യ പ്രിന്റിങ് ഏജന്‍സികളും പിവിസി ഫ്ലക്സ് ഉപയോഗിക്കുന്നില്ലെന്നു ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ഉത്തരവിനുശേഷവും പിവിസി ഫ്ലക്സ് പ്രിന്റ് ചെയ്യുന്നവരില്‍നിന്ന് ചതുരശ്ര അടിക്ക് 20രൂപ നിരക്കില്‍ പിഴ ഈടാക്കും. നിശ്ചിത സമയപരിധിക്കുള്ളില്‍ ബോര്‍ഡ്-ബാനറുകള്‍ നീക്കം ചെയ്യാത്തവരില്‍നിന്നും ഈ പിഴ ഈടാക്കാന്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദു ചെയ്യും.

ALSO READ: ആറ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും

ഫ്ലെക്സ്ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതില്‍ കഴിഞ്ഞമാസം ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് താക്കീത് നൽകിയിരുന്നു. ഫ്ലെക്സ് നിരോധനം നടപ്പാക്കാൻ സർക്കാരിന് നിശ്ചയദാർഢ്യം വേണമെന്നും പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധിയുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി അന്ന് താക്കീത് ചെയ്തു.

കഴിഞ്ഞ ലോക് സഭാ തെരെഞ്ഞെടുപ്പിൽ ഫ്ലെക്സ് ബോർഡുകളുടെയും പ്ലാസ്റ്റിക് പ്രചാരണ വസ്തുക്കളുടെയും ഉപയോഗം പരിസ്ഥിതി മന്ത്രാലയവും തെരെഞ്ഞെടുപ്പ് കമ്മീഷനും നിരോധിച്ചിരുന്നു.

Image may contain: text

Image may contain: text

Image may contain: text

 

Leave a Reply

Your email address will not be published. Required fields are marked *