പഞ്ചിമഘട്ടത്തിൽ പുതിയ സസ്യം; സൊണറില്ല സുൽഫി
ലോക സസ്യസമ്പത്തിലേക്ക് പുതിയൊരു സസ്യം കൂടി. നീലഗിരി ജൈവ മണ്ഡലത്തിെൻറ ഭാഗമായ വയനാട് ജില്ലയിലെ കാട്ടിമട്ടം ചോലവനത്തോട് ചേർന്നുകിടക്കുന്ന തൊള്ളായിരം മേഖലയിൽനിന്നാണ് അതീവ സുന്ദരമായ പൂക്കൾ വിരിയിക്കുന്ന സൊണറില്ല ജനുസ്സിൽപെടുന്ന പുതിയയിനം സസ്യത്തെ കണ്ടെത്തിയത്. അഞ്ചു വർഷത്തെ നീരീക്ഷണത്തിലൂടെ ഗവേഷകർ കണ്ടെത്തിയ ചെടിക്ക് സൊണറില്ല സുൽഫി എന്ന് പേരിട്ടു.
സ്വർണയില എന്നറിയപ്പെടുന്ന ഈ ജനുസ്സിലെ സസ്യങ്ങളുടെ ഉത്ഭവസ്ഥാനമായി പശ്ചിമഘത്തെ കണക്കാക്കുന്നു. ലോകത്താകെ ഈയിനത്തിൽ 183ൽപരം സസ്യങ്ങളാണുള്ളത്. ഇതര സസ്യങ്ങളാണുള്ളത്. ഇതര സസ്യങ്ങളിൽനിന്ന് ഭിന്നമായി ശാഖകളായി പിരിയുന്ന പൂങ്കുല ഇവയെ വ്യത്യസ്തമാക്കുന്നു. മഴക്കാലങ്ങളിൽ അരുവികളോട് ചേർന്ന് കിടക്കുന്ന പാറകെട്ടുകളിൽ പറ്റി വളരുന്ന ഇവക്ക് മാംസളമായ കിഴങ്ങും മനോഹരമായ ഇലകളും പൂക്കളുമുണ്ടാവും. നാലു മാസത്തോളമാണ് ആയുർദൈർഘ്യം.
അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ ഗണത്തിലുള്ളവയാണിത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സഊദി അറേബ്യയിലെ പ്രിന്‍സ് സത്തം ബിന്‍ അബ്ദുല്‍ അസിസ് യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. എം.എം സുല്‍ഫിയോടുള്ള ആദരവായാണ് ഈ സസ്യത്തിന് സൊണറില്ലാ സുല്‍ഫി എന്ന് നാമകരണം ചെയ്തിട്ടുള്ളത്.
വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകനായ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം സലീം, ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്ര അധ്യാപകനായ ഡോ. ജോസ് മാത്യു, തൃശൂർ കേരള ഫോറസ്റ്റ് റിസർച്ച് സെന്ററിലെ ഡോ. ഹൃതിക് തുടങ്ങിയവരാണ് ഈ ശാസ്ത്ര കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചവർ.