സംസ്ഥാനത്ത് ചൂട് 41 ഡിഗ്രി
സംസ്ഥാനത്ത് ചൂട് ബുധനാഴ്ച്ച 41 ഡിഗ്രി സെൽഷ്യസിലെത്തി. കനത്ത ചൂടിൽ വയനാട് ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും വരുന്നമൂന്നു ദിവസത്തേക്ക് 3 ഡിഗ്രിവരെ ചൂടുയരാം എന്ന കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മുന്നറിയിപ്പുകൾ നൽകിയിട്ടും, സംസ്ഥാനത്ത് സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്.
കൊല്ലം , ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ കനത്ത ചൂട് തുടരും. താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. 46 പേര്‍ക്ക് ഇന്ന് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. കഴിഞ്ഞ ഒരു മാസത്തിനിടെ 118പേർക്ക് സംസ്ഥാനത്ത് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
കേരളത്തിലെ അഞ്ച് ജില്ലകളിൽ താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസം താപനില 3 മുതൽ 4 ഡിഗ്രീ സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കേരളത്തിലെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള താപ സൂചിക പ്രവചനം