പ്രളയം, പശ്ചിമ ഘട്ടം

FB Status | Binoy Augustine

ഞാനീ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല….
എന്നാലും അപ്പക്കാള പറഞ്ഞതുപോലെ ഞാളുടെ ചെറിയേ ബുദ്ധിയില്‍ തോന്നിയത് ചിലത് പറയാം…

ഏതായാലും പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം എന്നതില്‍ ചില്ലറ മുറുമുറുപ്പ് ഉള്ളവരുടെ ഉള്ളില് പോലും രണ്ടു പക്ഷം ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.

ജീവിക്കാന്‍ വേണ്ടി കുടിയേറിയ കര്‍ഷകര്‍ കാലാകാലങ്ങളില്‍ വന്ന കൃഷി രീതിയില്‍ വന്ന മാറ്റങ്ങളിലൂടെ ചില്ലറ തകരാറുകള്‍ പശ്ചിമഘട്ടത്തില്‍ ഉണ്ടാക്കിയിട്ടുണ്ട് .. അത് ഗതികേട് കൊണ്ടാണ് എന്ന് മനസിലാക്കാവുന്നതെ ഉള്ളു.

ഏറ്റവും കൂടുതല്‍ കേരളത്തിനു ഈ പ്രകൃതി നല്‍കിയ മഹാഭാഗ്യത്തെ നശിപ്പിക്കുന്നത് പാറ ഖനനം ആണ് എന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എന്തെ നമുക്ക് വികസനം വേണ്ടേ ? നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പാറ ഉല്‍പ്പന്നങ്ങള്‍ ഇല്ലാതെ പറ്റുമോ? …ഇല്ല എന്നതാണ് വസ്തുതാപരമായ ഉത്തരം. പിന്നെ എന്ത് ചെയ്യും.
ഇവിടെയാണ്‌ ആലോചന തുടങ്ങേണ്ടത്.

വിശപ്പടക്കുന്നതും ആര്‍ത്തി മൂത്ത് വെട്ടി വിഴുങ്ങുന്നതും രണ്ടാണ്. അതാണ്‌ ഉത്തരം … വിശദീകരിക്കാം.

ഇന്ന് പശ്ചിമഘട്ടത്തില്‍ നിന്നും ഖനനം ചെയ്യുന്ന പാറകളില്‍ അധികവും ഉപയോഗിക്കപ്പെടുന്നത് പശ്ചിമഘട്ട മേഖലയില്‍ ആല്ല …മറിച്ചു അതിനു താഴെയുള്ള മേഘലയിലാണ് . എന്തിനൊക്കെ ആണ് അത് ഉപയോഗിക്കുന്നത്?

നമുക്ക് ഈ ഉപഭോഗങ്ങളെ നാലായി തരം തിരിക്കാം. സർക്കാർ നിർമ്മിതികൾ .. വ്യാവസായിക നിർമ്മിതികൾ . ഗാര്‍ഹിക നിര്‍മ്മിതികള്‍. പിന്നെ മറ്റൊന്നുണ്ട്. യാതൊരു ലോജിക്കിനും നിരക്കാത്ത ആരാധനാ ആലയങ്ങളുടെ പടുകൂറ്റൻ നിര്‍മ്മിതികള്‍

ഇനി ഓരോന്നിലും പ്രധാനമായി ഉള്ള ഉപഭോഗങ്ങളും അതിനെ എങ്ങനെ പരമാവധി ചുരുക്കി ഉപയോഗിച്ച് നമ്മുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യാം എന്ന് പരിശോധിക്കാം.
ചിത്രം വരക്കണം .. അതിനു ചുമര് നിലനില്‍ക്കണം എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവാനിടയില്ല.

ഒന്ന്) സര്‍ക്കാര്‍ നിര്‍മ്മിതികള്‍

സര്‍ക്കാര്‍ നിര്‍മ്മിതികളില്‍ ഏറ്റവും കൂടുതല്‍ പാറ ആവശ്യം വരുന്നത് റോഡുകള്‍ക്കാണ്. അതില്‍ത്തന്നെ പുതിയവ നിര്‍മ്മിക്കുന്നതിന്റെ അനേകം ഇരട്ടിയാണ് റോഡുകള്‍ റീ ടാര്‍ ചെയ്യാന്‍ വേണ്ടി വരുന്നത്.. ഉണ്ടാക്കുന്ന റോഡുകളും മറ്റും ഗുണനിലവാരത്തില്‍ നിര്‍മ്മിച്ചാല്‍ തന്നെ എത്രയോ പാറയുടെ ഉപഭോഗം കുറഞ്ഞു കിട്ടും?
സര്‍ക്കാര്‍ നിര്‍മ്മിതികള്‍ ആയ കെട്ടിടങ്ങള്‍ എല്ലാം തന്നെ പലപ്പോഴും കോണ്‍ക്രീറ്റ് കൊണ്ട് ധാരാളിത്തം കാണിച്ചിട്ടുള്ളവയാണ്. ഇന്ന് കൊണ്ക്രീടു കുറച്ചു ആവശ്യമുള്ള എത്രയോ പുതിയ നിര്‍മ്മാണ രീതികള്‍ ശാസ്ത്രം കണ്ടുപിടിച്ചിരിക്കുന്നു… സര്‍ക്കാര്‍ ആദ്യമേ ഈ കാര്യത്തില്‍ മാതൃകയാകണം. കൂറ്റന്‍ കെട്ടിടത്തില്‍ ജനസഭ കൂടിയില്ല എങ്കിലും അകത്തു സഭ കൂടി ഇരിക്കുന്നവര്‍ പതിബധത ഉള്ളവരെങ്കില്‍ ഭരണം നന്നായി നടക്കും. പാലാരിവട്ടം പാലം പോലെ ഉള്ള നിര്‍മ്മിതികള്‍ക്ക് ആണ് നടക്കുന്നത് എങ്കില്‍ വര്‍ഷാ വര്ഷം പാറ പുറത്തു നിന്നു ഇറക്കുമതി നടത്തേണ്ട കാലവും വരും.

രണ്ട്) വ്യാവസായിക നിര്‍മ്മിതികള്‍

വ്യവസായവും .. കച്ചവടവും ടൂറിസവും ഉള്‍പ്പടെ എല്ലാം നമുക്ക് രണ്ടാമത്തെ ഗണത്തില്‍ പെടുത്താം. പലപ്പോഴും വലിയ നിര്‍മ്മിതികള്‍ ആവശ്യമായി വരുന്ന ഒരു വിഭാഗമാണിത്…
അവിടെ നമുക്ക് എന്തൊക്കെ ചെയ്യാം ? ഒരു നിലയുള്ള ഒരു വ്യാവസായിക സംരംഭം ഒരു കാരണവശാലും കൊണ്ക്രീട്ടു രൂഫിംഗ് അനുവദിക്കരുത്. ഉദാഹരണം.. ഒറ്റനിലയിലുള്ള ഇത്തരം കെട്ടിടങ്ങള്‍ നമ്മുടെ ഡെക്കാത്തലോണ്‍ ഷോ റൂമുകള്‍ പോലെ മറ്റു നിര്‍മ്മാണ സാമഗ്രികള്‍ ഒപയോഗിച്ചു നിര്‍മ്മിക്കണം എന്ന് നിയമം ഉണ്ടാക്കണം. പക്ഷെ മുറ്റം ഒരു കാരണവശാലും കൊണ്ക്രീട്ടു ചെയ്യാന്‍ അനുവദിക്കരുത്.

ഇനി ബഹുനില കെട്ടിടങ്ങള്‍ ആണ് എങ്കിലും അതിന്‍റെ മുകള്‍ റൂഫ് കൊണ്ക്രീട്ടു അനുവദിക്കരുത്.. അപ്പോള്‍ അത്രയും പാറ ഉപയോഗം കുറയും. ഇങ്ങനെ കാര്യം നടക്കുകയും വേണം എന്നാല്‍ പാറയുടെ ഉപയോഗം കുറക്കുകയും ചെയ്യാവുന്ന പല കാര്യങ്ങളും ആലോചിച്ചാല്‍ കിട്ടും.
പിന്നെ ഒന്നാണ് ടൂറിസത്തിന്റെ പേരില്‍ ഉള്ള റിസോര്‍ട്ട് നിര്‍മ്മാണങ്ങള്‍.. മനോഹരമായ ഹരിത കുന്നിന്‍ ചെരുവില്‍ നിര്‍മ്മിച്ചിരിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍ കാണുമ്പോള്‍ പട്ടി മയില്‍ കുറ്റിയില്‍ മുള്ളാന്‍ കാലു പൊക്കി നില്‍ക്കുന്നത് കാണുന്നത് പോലൊരു തോന്നലാണ്… എന്തിനാണ് ഇത്തരം കെട്ടിടങ്ങള്‍. പ്രകൃതി കാണാന്‍ വരുന്നവന് കിടക്കാന്‍ പ്രകൃതിക്ക് ഇണങ്ങിയ നിര്‍മ്മിതികള്‍ നല്‍കിയാല്‍ മതി.. സൗകര്യം ഉള്ളവന്‍ വന്നു കിടന്നിട്ടു ഉള്ള പരിമിതിയില്‍ അപ്പിയിട്ടിട്ടു പോയാ മതി.. അങ്ങനൊരു തീരുമാനം എടുത്തു നൊക്കൂ… തനിമ നഷ്ട്ടപ്പെടാത്ത ആ പ്രകൃതി കാണാന്‍ ലോകം എങ്ങും ഉള്ള സഞ്ചാരികള്‍ വരിവരിയായി ക്യൂ നില്‍ക്കും. ഇപ്പഴത്തെ അവസ്ഥ മുന്നോട്ടു പോയാല്‍ ഒരുത്തനും തിരിഞ്ഞു നോക്കാത്ത ഇടമായി മാറും മൂന്നാറും വാഗമണ്ണും ഒക്കെ…. വിത്തിന് വെച്ചത് പുഴുങ്ങി തിന്നരുതു…അതോര്‍മ്മ വേണം.

മൂന്ന്) ഗാര്‍ഹിക നിര്‍മ്മാണം

ഞാന്‍ കഴിഞ്ഞ ദിവസമെപ്പോഴോ ഈ കാര്യം എഴുതിയതാണ്. ഇന്ന് കേരളത്തില്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ പാറ ദുര്യുപയോഗം ചെയ്യുന്നത് ഗാര്‍ഹിക നിര്‍മ്മിതികളില്‍ ആണ്. കേരളം ആ കാര്യത്തില്‍ സകല പരിധികളും ലംഘിച്ചു മുന്നോട്ടു പോകുകയാണ്. മൂന്നോ നാലോ അഞ്ചോ ആളുകള്‍ ഉള്ള ഓരു കുടുംബം കേവലം ഈഗോ കാണിക്കാന്‍ മാത്രമായി ഇന്ന് നിര്‍മ്മിക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെ വലിപ്പം എത്രയാണ്? പണം അധ്വാനിച്ചു ഉണ്ടാക്കിയത് തന്നെ.. സമ്മതിച്ചു ..
പക്ഷെ അതിനു ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങള്‍ ചന്ദ്രനില്‍ നിന്നും കൊണ്ട് വന്നതല്ലല്ലോ? എത്രയോ തലമുറകള്‍ക്ക് അവകാശപ്പെട്ട പ്രകൃതി വിഭാവങ്ങള്‍ കേവലം ധാരാളിത്തത്തിനായി നാം ഇതിനോടകം ഉപയോഗിച്ച് തീര്‍ത്തു. അതില്‍ ഏറിയ പങ്കും പാറയോ.. പാറ ഉലപ്പന്നങ്ങളോ അല്ലെ? ആവശ്യകതയാണ് ഒരു വസ്തുവിന്‍റെ ലഭ്യതക്കായി മനുഷനെ പ്രേരിപ്പിക്കുന്നത്. എത്ര പണം ഉണ്ടായാലും ഗാര്‍ഹിക നിര്‍മ്മിതി അളവുകളില്‍ പരിമിതപ്പെടുത്തുന്ന നിയമം കൊണ്ടുവന്നാല്‍ തന്നെ പാറയുടെ ആവശ്യകത കുറയുകയും തദ്വാരാ പശ്ചിമഘട്ടത്തില്‍ നിന്നും വേണ്ടിവരുന്ന പാറയുടെ അളവ് സ്വഭാവികമായി കുറയുകയും ചെയ്യും.

വീട് നിര്‍മ്മിതിയില്‍ മഴക്കുഴി വേണം എന്ന് നിയമം കൊണ്ടുവന്നു…എന്നാല്‍ ആദ്യമേ മുറ്റത്തു കൊണ്ക്രീട്ടു കട്ടകള്‍ വിരിക്കുകയോ..സിമന്റു ഇടുകയോ പാടില്ല എന്നാണു നിയമം വേണ്ടിയിരുന്നത്.

ഇനി ഗാര്‍ഹിക നിര്‍മ്മിതികളില്‍ തന്നെ റൂഫ് വാര്‍ക്കണം എന്ന് എന്താണ് നിര്‍ബന്ധം? മനോഹരമായ എത്രയോ റൂഫ് നിര്‍മ്മാണ രീതികള്‍ ഇന്ന് ലഭ്യമാണ്. യൂ ട്യുബില്‍ ഒക്കെ ഇടയ്ക്കു കാണാറില്ലേ? എത്രയോ കൊണ്ക്രീട്ടു ലാഭിക്കാം. ഓടിളക്കി വരുന്ന കള്ളന്മാരോക്കെ കായംകുളം കൊച്ചുണ്ണിയുടെയും മീശമാധവന്‍റെയും കാലത്ത് കഴിഞ്ഞു പോയി.
ഈ കാര്യത്തില്‍ ഒക്കെ പാശ്ചാത്യ ഭവന നിര്‍മ്മാണ രീതികള്‍ നമുക്ക് മാതൃകയും പാഷനും ആയി മാറണം. ഇട ഭിത്തികൾ എന്തിനാണ് ഇഷ്ടികക്കു നിർമ്മിക്കുന്നത് ?എന്തുമാത്രം പാറ ഉൽപ്പന്നങ്ങൾ ആ വഴിയിൽ പാഴാവുന്നു . എന്തിനാണ് വീടിനു ചുറ്റും മതിലുകള്‍? മതിലുകള്‍ അനുവദിക്കാത്ത രാജ്യങ്ങള്‍ ഈ ലോകത്തുണ്ട്. ഇങ്ങനെ ആലോചിച്ചാല്‍ ഇന്ന് പാറയുടെ ഏറ്റവും കൂടുതല്‍ ഉപഭോഗം വരുന്നതും അതുമൂലം പശ്ചിമഘട്ടത്തെ ചൂഷണം ചെയ്യാന്‍ മനുഷ്യനെ നിര്‍ബന്ധിതവും ആക്കുന്നതില്‍ അനാവശ്യ ആര്‍ഭാടത്തില്‍ ഉള്ള ഗാര്‍ഹിക നിര്‍മ്മിതികള്‍ക്ക് വലിയ പങ്കുണ്ട്.

ഇനി ഉള്ള ഒരു പ്രധാന സൂക്കെടാണ് ആരാധനാലയ നിര്‍മ്മാണം… അതെപ്പറ്റി പ്രത്യേകം പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമായിരിക്കും … ഇരുപത്തഞ്ചും അന്‍പതും കോടി മുടക്കി നിര്‍മ്മിക്കുന്ന ഈ രാക്ഷസ കോട്ടകളില് ആണോ മനുഷന്റെ സങ്കല്‍പ്പത്തിലെ ദൈവങ്ങള് വാഴുന്നത് .എന്തൊരു അനാവ്ശ്യമാണ് ഇതെന്ന് ആലോചിച്ചു നോക്കൂ .. എന്നിട്ട് പ്രകൃതി ദുരന്തങ്ങള് ഉണ്ടാവും അവിടെ തന്നെ മെഴുകുതിരി കത്തിക്കണം ..അടിപൊളി ….

എന്നിട്ട് ഇപ്പൊ ഒടുക്കം കപ്പയിട്ടു തിന്നാന്‍ മലകയറിയ സാധുക്കളുടെ പെടലിയിലായി പശ്ചിമഘട്ട നശീകരത്തിന്റെ പഴി മുഴുവന്‍.
ഇങ്ങനെ ആലോചിച്ചാല്‍ നമ്മുടെ ആവശ്യങ്ങള്‍ ധാരാളിത്തം കൂടാതെ ഭംഗിയായി നടക്കാനും തലമുറകള്‍ക്ക് ഇവിടെ വാസം സാധ്യമാകുംവിധം ഉള്ള വിഭവങ്ങളെ കരുതി ഉപയോഗിക്കാനും നമുക്ക് കഴിയും. അതിനു കഴിയുന്ന വിധത്തില്‍ ഉള്ള ശക്ത്തമായ നിയമനിര്‍മ്മാണം നടത്താന്‍ നമുക്ക് കഴിയണം.

പലതും തഴക്കദോഷങ്ങൾ കൊണ്ട് നാം എത്തിച്ചേർന്ന ആർഭാട നിർമ്മാണ രീതികളാണ്. നാം മാറി ചിന്തിക്കേണ്ട സമയമായി .. നിയമ നിർമ്മാണമാണ് വേണ്ടത് .അപ്പോൾ എല്ലാവരും തുല്യമായി ചിന്തിക്കാൻ നിർബന്ധിതമാകും .. ആർക്കും പരാതി ഇല്ലാതായിക്കോളും . ആര്ഭാടത്തിനായി മാത്രം ഒരാള് വലിയ വീട് വെക്കുംപോഴാണ് അടുത്തുള്ളവനും അത് ഈഗോ മൂലം അനുകരിക്കുന്നത്.. ആ പരിപാടി നടക്കില്ല എന്നാണു നിയമം എങ്കില് ആരും അതിനു മുതിരില്ല. പണം ഉണ്ടെങ്കില് അകമേ പട്ടു കൊണ്ട് പരവതാനി വിരിക്കട്ടെ .. പ്രകൃതിയിലെ നിര്‍മ്മാണ വിഭവങ്ങള് ധൂര്‍ത്തടിക്കാനായി അനുവദിക്കരുത് .

ഇല്ലെങ്കില്‍ ഇപ്പൊ വര്‍ഷത്തില്‍ ഒരാഴ്ച കരഞ്ഞത് .പിന്നീട് . പന്ത്രണ്ടു മാസവും പലവിധ പ്രകൃതി വ്യാധികളാല്‍ മോങ്ങിക്കൊടിരിക്കുന്ന ഒരു ജനതയായി നാം തനിയെ മാറും .. അനുഭവിക്കേണ്ടി വരുന്നത് ഓരോരുത്തരും ഓമനിച്ചു വളര്‍ത്തുന്ന ഉണ്ണി കുട്ടന്മാരും .. പോന്നംബിളി മോളുമാരും അവരുടെ തലമുറയും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *