സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം
സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകള്‍ വില്‍ക്കാനാവില്ല.
സ്കൂള്‍ കന്റീനുകളില്‍ ജങ്ക് ഫുഡിന് നിരോധനം വരുന്നു. 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകൾ വില്‍ക്കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി. കോള, ചിപ്സ്, ബര്‍ഗര്‍, പീസ, ഗുലാബ്ജാമൂന്‍, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ തുടങ്ങിയവക്കാണ് വിലക്ക്. ഇത്തരം വസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി.
സ്കൂള്‍ കാന്റീനിലോ 50 മീറ്റര്‍ പരിസരത്തെ സ്ഥാപനങ്ങളിലോ ഇത്തരം ഭക്ഷണങ്ങള്‍ വില്‍ക്കാനാവില്ല. ഇത്തരം വസ്തുക്കളുടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനും വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുന്നതിനും നിരോധനമുണ്ട്. വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സ്പോര്‍ട്സ് മീറ്റുകള്‍ക്കും ഉത്തരവ് ബാധകമാകും. അടുത്ത മാസം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.
സ്‌കൂളുകളിലും പരിസരത്തും അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും നിരോധിക്കുന്ന 10 പോയിന്റ് ചാര്‍ട്ടറാണ് ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.