കേരളത്തിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ്
കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കോഴിക്കോട് ജില്ലയിൽ മാർച്ച് 4,5 തീയതികളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താപനില അഞ്ച് ഡിഗ്രിവരെ ഒറ്റയടിക്ക് ഉയരാൻ സാധ്യതയുള്ളതിനാൽ തൃശൂര്‍ മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളിലും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
നിലവിലുള്ള കൂടിയ താപനിലയിൽ നിന്ന് അഞ്ചു ഡിഗ്രിവരെ പൊടുന്നനെ ചൂട് ഉയരുകയും താഴുകയും ചെയ്യും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഇതിന്റെ ഫലമായി താപനില ഉയര്‍ന്നേക്കും. കടലിലെ താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലമുള്ള എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് ചൂട് കൂടാൻ കാരണം.
സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയില്‍ ശരാശരി 1.6 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ വര്‍ധനവുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട് ശരാശരി താപനിലയില്‍ നിന്നും 3.9 ഡിഗ്രിയും ആലപ്പുഴയില്‍ 1.4 ഡിഗ്രിയും, കോട്ടയത്ത് 1.3 ഡിഗ്രിയും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.