ഐക്യരാഷ്ട്ര സംഘടനയുടെ ആവാസ വ്യവസ്ഥാ ദശകത്തിന് തുടക്കം കുറിച്ചു
ഐക്യരാഷ്ട്ര സംഘടനയുടെ ആവാസ വ്യവസ്ഥാ ദശകത്തിന് കടലുണ്ടി-വള്ളിക്കുന്ന് പക്ഷി സങ്കേതത്തിൽ തുടക്കം കുറിച്ചു
കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ്: 2021 മുതൽ 2030 വരെ ഐക്യരാഷ്ട്രസംഘടന ആവാസവ്യവസ്ഥാ പുനസ്ഥാപന ദശകമായി പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിൽ കടലുണ്ടി-വള്ളിക്കുന്ന് പക്ഷി സങ്കേതത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പരിസ്ഥിതി കൂട്ടായ്മയും സംഘടിപ്പിച്ചു.
ഫ്രണ്ട്സ് ഓഫ് നേച്ചറിൻ്റെയും പി.എസ്.എം.ഒ കോളേജ് ഭൂമിത്രസേനാ ക്ലബ്ബിൻ്റെയും സഹകരണത്തോടെ കമ്മ്യൂണിറ്റി റിസർവ് മാനേജിംഗ് കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പ് കടലുണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി അനുഷ. വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.എം സതീ ദേവി ടീച്ചർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ മുരളി മുണ്ടേങ്ങാട്ട്, റിസർവ് മാനേജിംഗ് കമ്മിറ്റി മെമ്പർ ശശീന്ദ്രൻ പി, എൽ ആർ ഡി സി പ്രസിഡൻറ് എ.പി പ്രസന്നൻ എന്നിവർ ആശംസകൾ അറിയിച്ചു. ദേശാടനപ്പക്ഷികൾ ഇര തേടുന്ന മാടുകളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി റിസർവ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ പി.ശിവദാസ്, സെക്രട്ടറി എം.സി വിജയകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പി മനോജ് എന്നിവർ നേതൃത്വം നൽകി. ഒരു ടൺ മാലിന്യമാണ് വിദ്യാർത്ഥികൾ രണ്ടര മണിക്കൂർ കൊണ്ട് ശേഖരിച്ചത്.
ഫ്രണ്ട്സ് ഓഫ് നേച്ചർ ജനറൽ സെക്രട്ടറി എം.എസ് റഫീഖ് ബാബു, പക്ഷി ഗവേഷകൻ പി.കെ സുജേഷ്, പി.എസ്.എം.ഒ കോളേജ് അസി. പ്രൊഫസർ പി. കബീറലി എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.
പി. എസ്.എം.ഒ കോളേജ് ഭൂമിത്രസേന ക്ലബ് സ്റ്റുഡൻ്റ് കോർഡിനേറ്റർ ഫാതിമ ജെന നന്ദി അറിയിച്ചു.