ലോകതണ്ണീർത്തടദിന പരിസ്ഥിതി ശില്പശാല | കോഴിക്കോട്
കേരള സർക്കാറിൻ്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സഹായത്തോടെ ഫ്രന്റ്സ് ഓഫ് നേച്ചർ, കേരള നദീസംരക്ഷണ സമിതി, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, ഓപ്പൺ സൊസൈറ്റി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന ലോക തണ്ണീർത്തട ദിന പരിസ്ഥിതി ശില്പശാല ഫെബ്രുവരി 2 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ നടക്കും.
നവ സുസ്ഥിര കേരളം എന്ന ലക്ഷ്യവുമായി ഫ്രണ്ട്സ് ഓഫ് നാച്ചർ സംഘടിപ്പിക്കുന്ന ജന സംവാദ സദസ്സുകളുടെ സംസ്ഥാന തല ഉദ് ഘാടനവും കാലാവസ്ഥാ വിദ്യാഭ്യാസ വർഷ പ്രഖ്യാപനവും തദവസരത്തിൽ നടത്തുന്നതാണ്. കാലാവസ്ഥാ വ്യതിയാനവും തദ്ഫലമായുണ്ടാകുന്ന പ്രളയം, വരൾച്ച തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങൾ ചെറുക്കുന്നതിലും പ്രത്യാഘാതങ്ങൾ കുറക്കുന്നതിലും തണ്ണീർതടങ്ങൾ വഹിക്കുന്ന പങ്ക്, കാർഷിക- ഭക്ഷ്യ സുരക്ഷയിലും ജൈവ വൈവിധ്യ സംരക്ഷണത്തിലും ഉള്ള നിസ്തുലമായ സ്ഥാനം, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കീഴിലുള്ള ദേശീയ ഹരിത സേനയുടെ ജില്ലാ കോ-ഓർഡിനേറ്റർ എം. എ ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്യും. ഫ്രണ്ട്സ് ഓഫ് നാച്ചർ ചെയർമാൻ ഒ. ഹാമിദലി വിഷയാവതരണം നടത്തും. കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി.രാജൻ മുഖ്യഥിതിയായ ചടങ്ങിൽ ഫ്രണ്ട്സ് ഓഫ് നാച്വർ എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോ. എച്ച്. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിക്കും. ഡോ. മുഹമ്മദ് ജാഫർ പാലോട്ട് (സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യാ) പ്രൊഫ. കെ.അബ്ദുൽ റിയാസ്, (മലബാർ നാച്ചറൽ ഹിസ്റ്ററി സൊസൈറ്റി) കമാൽ (ഓപൺ സൊസൈറ്റി) വി.ശ്രീജേഷ്, സയിദ് ബാദ്ഷാ ഖാൻ , ഷംല സലീം എന്നിവർ സംബന്ധിക്കും.
ബന്ധങ്ങൾക്ക്: ശ്രീജേഷ് വി : 9946687358