പരിസ്ഥിതി ആഘാത പഠനം: പ്രതിസന്ധിയെ മുതലാക്കുന്നവർ

പരിസ്ഥിതി ആഘാത പഠനം: വിദ്യാർത്ഥികൾ പ്രതികരിക്കുന്നു | കോഴിക്കോട് ഫാറൂഖ് കോളേജിലെ ബി.എസ്.സി. ബോട്ടണി വിദ്യാർഥിനി അതുല്യ

നമ്മൾ അനുഭവിക്കുന്ന കോവിഡ് പ്രതിസന്ധിയെ മുതലെടുക്കുകയാണ് അവർ.
ആര്? എങ്ങനെ?

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ എനിക്കറിയാവുന്ന ഒട്ടുമിക്ക ആളുകൾക്കും അറിയില്ല; അറിയിച്ചിട്ടില്ല എന്ന് പറയുന്നതാകും ശരി . ഞാനും ഇതിനെ കുറിച്ച് അറിയുന്നത് ഈയടുത്താണ് .അതിന്റെ പ്രധാന കാരണം നമ്മൾ എന്ത് ചർച്ച ചെയ്യണം എന്ന് തീരുമാനിക്കുന്ന, കോർപ്പറേറ്റുകൾ വെള്ളവും വളവും കൊടുത്തു വളർത്തുന്ന, മുഖ്യധാര മാധ്യമങ്ങൾ ഇത്തരം വാർത്തകൾ മറച്ചുവെക്കുന്നത് കൊണ്ടാണ്. ഇനി വിഷയത്തിലേക്ക് വരാം.

EIA draft 2020: Environment Impact Assessment അഥവാ പരിസ്ഥിതി ആഘാത പഠനം
1986 ൽ നടന്ന വിപുലമായ ഒരു പ്രകൃതി പഠനത്തിന്റെ അടിസ്ഥാനത്തിൽ 2006 ൽ EIA2006 എന്ന ചട്ടം നിലവിൽ വന്നു. എന്നാൽ ഇപ്പോൾ, കൂട്ടി വായിക്കാൻ അറിയാവുന്ന കുട്ടികൾക്ക് പോലും ബോധ്യമുള്ള ജൈവവൈവിധ്യത്തിന്റെ അടിസ്ഥാന പാഠം പോലും അറിയാത്ത രീതിയിൽ ആണ് നമ്മുടെ Environment And Forest Ministry മുന്നോട്ടുപോകുന്നത് EIA2006 ന് പകരമായി EIA2020 വിജ്ഞാപനം വരികയാണ്. എന്താണ് EIA2020.

EIA അടിസ്ഥാനപരമായി ഒരു വികസന/നിർമാണ പ്രോജക്ടിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുന്നതിനായി ചിട്ടപെടുത്തിയിട്ടുള്ള ഒരു കൂട്ടം ചട്ടങ്ങൾ ആണ്.

അതായത്, സർക്കാർ സ്ഥാപനങ്ങളോ അല്ലെങ്കിൽ സ്വകാര്യ കമ്പനികളോ ഒരു പുതിയ പ്രോജെക്ടുമായി (Dams, Buildings, Roads etc.) മുന്നോട്ട് വരുകയാണെങ്കിൽ അവ EIA വിലയിരുത്തലിന് വിധേയമാകേണ്ടതുണ്ട്. ആ പദ്ധതിയുടെ ഗുണദോഷങ്ങൾ പരിശോധിച്ച് അവ എന്തെങ്കിലും തരത്തിലുള്ള മലിനീകരണത്തിന് കാരണമാകുമോ, പ്രകൃതിയുടെ ആവാസ വ്യവസ്ഥയെ തകർക്കുമോ , പ്രകൃതി വിഭവങ്ങളെ നശിപ്പിക്കുമോ എന്നെല്ലാം
വിശകലനം ചെയ്യപ്പെടുന്നു.

എന്നാൽ കോർപ്പറേറ്റുകളെ മാത്രം നോക്കി പുഞ്ചിരിക്കുന്ന തരത്തിൽ കേന്ദ്രസർക്കാർ EIA യുടെ മുഖച്ഛായ തന്നെ മാറ്റാനൊരുങ്ങിയിരിക്കുകയാണിപ്പോൾ. പ്രകൃതിസംരക്ഷണ നയങ്ങൾ ശക്തിപെടുത്തുന്നതിന് പകരം കൂടുതൽ നശിപ്പിക്കപ്പെടാൻ വഴിയൊരുക്കുകയാണ് ഗവൺമെൻറ് ചെയ്യുന്നത് .

വികസന നിർമ്മാണ പദ്ധതികൾക്ക് എൻവിയോൺമെൻറ് ക്ലിയറൻസ് ലഭിക്കുന്നതിന് മുന്നോടിയായുള്ള നിരീക്ഷണങ്ങൾ EIA 2020 വഴി കർശനമാകും എന്നാണ് ബഹുമാനപ്പെട്ട ജാർഖണ്ഡ് ഹൈക്കോടതി വിധിയിൽ പ്രസ്താവിച്ചത്. എന്നാൽ EIA2020 വിജ്ഞാപനത്തിലെ ഭേദഗതി പരിശോധിച്ചാൽ നിലവിലുള്ള നിയമത്തിൽ പോലും വെള്ളം ചേർക്കുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നത്. ഇത് അവിശ്വസനീയമാംവിധം അപകടകരമാണ്.

Also Read: Demand Withdrawal of EIA Draft Notification; Write to MoEFCC

EIA2020 കരടിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ

● പാരിസ്ഥിതിക അനുമതി ഇല്ലാത്ത പ്രൊജക്ടുകൾ പോലും നിയമവിധേയമാക്കാൻ കഴിയും. നിയമങ്ങളോ ചട്ടങ്ങളോ ലംഘിക്കുന്നവർ ഈ ലംഘനങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യണം ഒപ്പംതന്നെ നിയമലംഘനങ്ങൾ സർക്കാരിനോ പ്രോജക്ട് അംഗങ്ങൾക്കോ മാത്രമേ റിപ്പോർട്ട് ചെയ്യാൻ സാധിക്കു( ബന്ധപ്പെട്ട പൗരന്മാർക്ക് അതിന് കഴിയില്ല)

● പ്രൊജക്ടുകൾക്കായി പബ്ലിക് ഹിയറിങ് അല്ലെങ്കിൽ പബ്ലിക് കൺസൾട്ടേഷൻ ആവശ്യമില്ല.

● ഒരു പ്രോജക്ട് തങ്ങൾക്ക് ഹാനികരം ആണെങ്കിൽ ആളുകൾക്ക് എതിർക്കാനോ പരാതിപ്പെടാനോ കഴിയില്ല.

● പൊതുജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാനുള്ള സമയംപോലും 30 ദിവസത്തിൽ നിന്നും 20 ദിവസം ആയി വെട്ടിക്കുറച്ചിരുന്നു

● EIA ക്ലിയറൻസ് ആവശ്യമില്ലാത്ത പ്രൊജക്ടുകളുടെ പട്ടികയിലേക്ക് ദേശീയപാത വിപുലീകരണം, ജലസേചനപദ്ധതി നവീകരണം പോലുള്ള ഒരുപാട് പ്രൊജക്ടുകൾ കൂടി ഉൾക്കൊള്ളിച്ചു

ലോക്ക്ഡൗൺ സാഹചര്യത്തിൽ ഇത്തരം ഭേദഗതികൾ കൊണ്ടുവന്നും അതിന് എതിരെ സജീവമായി ഇ മെയിൽ ക്യാമ്പയനിങ് നടത്തി പ്രതികരിച്ച Let India breath, Friday for Future India, There Is No Planet B പോലുള്ള സംഘടനകളുടെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തും ഭീകര പ്രവർത്തനത്തിന് കേസ് ചുമത്തിയും നിശബ്ദരാക്കാൻ ആണ് ഭരണകൂടം ശ്രമിക്കുന്നത്.

കോവിഡിന്റെ മറവിൽ നടക്കുന്ന ഇത്തരം പ്രകൃതി വിരുദ്ധ നയങ്ങളെ തുറന്ന് കാണിക്കാൻ നമ്മൾ ഓരോരുത്തരും രംഗത്ത് വരേണ്ടതുണ്ട്.

പരിസ്ഥിതി പ്രവർത്തനം രാജ്യദ്രോഹം ആക്കുന്ന ഭരണകൂടത്തിനെതിരെ #WithdrawEIA2020 Mass Email Protest ൽ ഭാഗമാകുക

NOW IS THE TIME TO MAKE YOUR VOICE COUNT

Leave a Reply

Your email address will not be published. Required fields are marked *