കൊറോണ; ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിർത്തി പങ്കിടുന്ന എല്ലാ ഇക്കോടൂറിസം കേന്ദ്രങ്ങൾക്കും നിരോധനം ബാധകമാണ്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ അറിയിച്ചു. പ്രകൃതി പഠന ക്യാംപുകള്‍ ഉള്‍പ്പെടെയുള്ള, വനത്തിനുള്ളില്‍ ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. നിലവില്‍ മാര്‍ച്ച് 31 വരെയാണ് നിരോധനം.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിർത്തി പങ്കിടുന്നതും സഞ്ചാരികൾ എത്തുന്നതുമായ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും നിരോധനം ബാധകമാണ്.
സംസ്ഥാനത്തെ വൈൽഡ്‌ലൈഫ് വാർഡൻമാരും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരും എല്ലാവിധ മുൻകരുതലുകളും എടുക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശം നൽകിയിട്ടുണ്ട്.