കാലാവസ്ഥാ പ്രതിസന്ധി: ശാസ്ത്രം, സമ്പദ് ശാസ്ത്രം, രാഷ്ട്രീയം – പരിശീലന പരിപാടി
കാലാവസ്ഥാ പ്രതിസന്ധി: ശാസ്ത്രം, സമ്പദ് ശാസ്ത്രം, രാഷ്ട്രീയം വിഷയത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി കോഴിക്കോട് സർവകലാശാലയിൽ നടന്നു.കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെൻറ് സ്റ്റുഡൻ്റ്സ് യൂണിയൻ, എൻ.എസ്.എസ് ഘടകം, പരിസ്ഥിതി ശാസ്ത്ര- ലൈഫ് സയൻസ് പഠന വിഭാഗങ്ങൾ, ദേശീയ ഹരിതസേന, ഫ്രണ്ട്സ് ഓഫ് നാച്ചർ, കയ്യേനി, നാട്ടുപച്ച, നിലമ്പൂർ പ്രകൃതി പ0ന കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
വിദ്യാർഥി യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി പ്രതിസന്ധികളുടെ ആഴവും പരപ്പും ബോധ്യപ്പെടുന്ന തരത്തിലായിരുന്നു.
2020-നെ കാലാവസ്ഥാ വിദ്യാഭ്യാസ വർഷമായി പ്രഖ്യാപിക്കുകയും തദനുസാരമുള്ള പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തു.
സർവകലാശാലയുടെ വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ ഡോ. വത്സരാജ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് നാച്വർ ചെയർമാൻ ഹാമിദലി വാഴക്കാട് അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓഫ് നാച്വർ പ്രഖ്യാപിച്ച ഗ്രീൻ സ്റ്റുഡൻ്റ് അവാർഡ് പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ ഡോ. ശ്രീകുമാർ ഉഡുപ്പി കേരള മീഡിയാ അക്കാദമി വിദ്യാർഥിനി കെ. ദേശ്മ രാജിന് സമ്മാനിച്ചു. ഡിപ്പാർട്ട്മെൻ്റ് സ്റ്റുഡൻ്റ്സ് യൂണിയൻ വൈസ് ചെയർമാൻ അഞ്ചു ടി.ജി, ജോയൻ്റ് സെക്രട്ടറി ചിത്ര, വിദ്യാർഥിനികളായ ഖൈറുന്നിസാ പി.ടി, ഹിസാന മുംതാസ് പി. എന്നിവർ ചേർന്ന് 2020 നെ കാലാവസ്ഥാ വിദ്യാഭ്യാസ വർഷമായി പ്രഖ്യാപിച്ചു. യൂണിയൻ ചെയർമാൻ ഇ. ബിതുൽ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പി. പ്രസീത നന്ദിയും പറഞ്ഞു.