പരിസ്ഥിതിഅഭയാര്‍ഥികള്‍‍ ആവുന്നതിനുമുന്പ്

ടി ടി ശ്രീകുമാര്‍ | madhyamam.com

ഒരു പ്രളയത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തമാവുന്നതിനു മുന്പ് നാം മറ്റൊരു പ്രളയത്തിന്റെ പടിയില്‍ അകപ്പെട്ടിരിക്കുന്നു. ഏതാണ്ട് കഴിഞ്ഞവര്ഷിത്തെ അത്രയും തന്നെ ശക്തമായ ഈ പ്രളയവും ഒട്ടേറെ ഉറ്റവരെയും ജീവിതോപാധികളെയും ഇല്ലാതാക്കിയാണ് കടന്നുപോവുന്നത്. ഒരേ ദുരന്തത്തിന്റെ ഈ ആവര്ത്തകനം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍ സുദീര്ഘഈമായ നമ്മുടെ ചരിത്രത്തിനു പഠിപ്പിക്കാവുന്നതിലും ഏറെയാണ്‌. നമ്മുടെ ചരിത്രം എന്നത് കേവലം മനുഷ്യബന്ധങ്ങളുടെ മാത്രം ചരിത്രമല്ലെന്നും മനുഷ്യബന്ധങ്ങളുടെയും ഉല്പ്പാ ദനബന്ധങ്ങളുടെയും പ്രകൃതി-മനുഷ്യബന്ധങ്ങളുടെയും കൂടി ചരിത്രമാണെന്നും തിരിച്ചറിയുന്നതിനു ഇനിയും വൈകിക്കൂടാ. നാം ജീവിക്കുന്നത് ലോകത്തിലെ തന്നെ അങ്ങേയറ്റം പരിസ്ഥിതിലോലമായ ഒരു പ്രദേശത്താണ് എന്നത് നിരന്തരം ഓര്മ്മിപപ്പിക്കുന്ന ഒരു ഭൂമിശാസ്ത്രം നമ്മുടെ അതിജീവനത്തിന്റെ മന:ശാസ്ത്രം കൂടി ആകേണ്ടിയിരിക്കുന്നു.

കേരളം പ്രകൃതിയുടെ ഒരു ചെറിയ വികൃതി മാത്രമാണ് എന്ന് ചില കുറിപ്പുകളില്‍ ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കടലിനോടു ചേര്ന്നുചനില്ക്കു ന്ന പാര്വ്തസമുച്ചയമാണ്‌ പശ്ചിമഘട്ടം എന്ന് നമുക്കറിയാം. ഒരു പര്വ്തസമുച്ചയത്തിനും കടലിനും ഇടയില്‍ കുറച്ചു ഭൂമി (കേവലം പത്തു മുതല്‍ നൂറു-നൂറ്റി ഇരുപതു കിലോമീറ്റര്‍ മാത്രം വീതിവരുന്ന) ഇങ്ങനെ രൂപംകൊള്ളുകയും നിലനില്ക്കു കയും ചെയ്യുക എന്നത് പ്രകൃതിയുടെ ഒരത്ഭുതമാണ്. എന്നുമുതലാണ്‌ ഈ ഭൂമി ഇന്ന് കാണുന്നത്ര വിസ്തീര്ണ്ണംമ ഉള്ളതായത് എന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയില്ല. മറ്റുള്ളവര്‍ ലോകോല്പ്പത്തിയെപ്പറ്റി വ്യാകുലപ്പെട്ടു മിത്തുകള്‍ സൃഷ്ടിക്കുമ്പോള്‍ മധ്യകാലങ്ങളില്‍ കേരളോല്പ്പെത്തികള്‍ എഴുതി കാലംപോക്കിയവരാണ് നമ്മുടെ ഫ്യൂഡല്‍ അധികാരിവര്ഗ്ഗുങ്ങള്‍. കാരണം ചരിത്രകാലത്തൊന്നും ഇന്നുകാണുന്ന കേരളം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കടല്‍ പിന്വാനങ്ങി ഉണ്ടായ കര എന്ന യാഥാര്ത്ഥ്യ ത്തിനു മുന്നില്‍ ഉല്പ്പനത്തിയുടെ ചില സവര്ണ മിത്തുകള്‍ നിര്ബാ്ധം പ്രചരിച്ചത്. പുതുതായി ഉണ്ടായ കര തങ്ങള്ക്കു അധികാരമുള്ള ഒരു പിതൃബിംബത്തില്‍നിന്ന് ലഭിച്ചതാണ് എന്ന് പ്രചരിപ്പിക്കാന്‍ ആയിരുന്നു അവര്ക്ക് താല്പ്പ ര്യം.

ഭൂമിശാസ്ത്രപരമായി നോക്കിയാലും അത്രയൊന്നും ആശ്രയിക്കാന്‍ നിവൃത്തിയില്ലാത്ത ചില പഴയ മധ്യകാല ഭൂപടങ്ങള്‍ നോക്കിയാലും സമാനമായ ചില ഭൌമ പ്രക്രിയകളെക്കുറിച്ചുള്ള സൂചനകളാണ് ലഭിക്കുന്നത്. സഹ്യപര്വ‍തത്തിനു താഴെ ചില ചെറു ദ്വീപുകളാണ് ആദ്യം രൂപംകൊണ്ടതെന്നും പിന്നീട് അവയില്‍ ചിലത് കൂടുതല്‍ ഉയര്ന്നു വരികയും അത്തരത്തില്‍ അടുത്തടുത്തുള്ളവ തമ്മില്‍ കൂടിച്ചേരുകയും ചെയ്തു എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഇത് കേള്ക്കു മ്പോള്‍ പലരും കേരളത്തിന്‌ ഇത്രാലത്തെ ചരിത്രമേ ഉള്ളോ എന്ന് അമ്പരക്കാറുണ്ട്. ചരിത്രമില്ല എന്നല്ല, കേരളത്തിന്റെ ഭൌമരൂപീകരണം താരതമ്യേന ഹോലോസീന്‍ (Holocene) എന്ന് ഭൌമശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്ന പുതുകാലത്തെ അനിശ്ചിതവും അനുസ്യൂതവുമായ കടല്‍ കയറ്റിറക്കങ്ങള്‍ കൊണ്ടും കൂടി അടയാളപ്പെടുത്തപ്പെട്ടതാണ് എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ഇത് സൂചിപ്പിക്കുന്ന ധാരാളം പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതായത് ഈ പ്രക്രിയയ്ക്ക് ഒരു പ്രാഗ്ചരിത്രമുണ്ട്, ചരിത്രമുണ്ട്. അത് അവസാനിച്ചിട്ടില്ല. വര്ത്തരമാനകാലത്തും ആ പ്രക്രിയ- കേരളതീരത്തിന്റെ രൂപീകരണം- തുടരുകയാണ്. അതിനുമുന്പ് സത്യത്തില്‍ കേരളം ഇന്ന് കാണുന്നതിന്റെ പകുതിപോലുമില്ല. ഒരു ചെറിയ താഴ്വാരം. പിന്നീട് ആ ലഗൂണുകള്‍ കൂടിച്ചേര്ന്ന്ല ഇപ്പോള്‍ കാണുന്ന വിസ്തീര്ണആമുള്ള കരയുണ്ടായി. ഇതുതന്നെ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. എത്ര വലിയ ഭൌമാനിശ്ചിതത്വമാണ് നമ്മുടെ അസ്തിത്വത്തിനുള്ളത് എന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല.

അതുകൊണ്ടുതന്നെയാണ് ഇത്രയധികം ചെറുനദികളും ജലാശയങ്ങളും കേരളത്തില്‍ കാണുവാന്‍ കഴിയുന്നത്‌. ഇതില്‍നിന്ന് ഞാന്‍ കണ്ടെടുക്കുന്ന ഒരര്ത്ഥം്, കേരളം യഥാര്ഥുത്തില്‍ ഒരു കരപ്രദേശമല്ല, ജലപ്രദേശമാണെന്നാണ്. ജലം സ്വാഭാവിക നിലയാണ് കേരളത്തില്‍. കര ഒരു യാദൃച്ഛികതയാണ്‌. ഈ യാദൃച്ഛികത അതിനെ അങ്ങേയറ്റം പരിസ്ഥിതി ലോലമാക്കുന്നു. ഗാഡ്ഗില്‍ റിപ്പോട്ട് ചര്ച്ചാ്കാലത്ത് ഞാന്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞതാണ്. പശ്ചിമഘട്ട സംരക്ഷണം എന്നതല്ല പ്രശ്നം, കേരളമാകെ ഒരു പരിസ്ഥിതിലോല പ്രദേശമാണ്. അങ്ങനെ അല്ലാതെ അതിനെ കാണുന്നത് തെറ്റായ സമീപനമാണ്. പശ്ചിമഘട്ടപ്രദേശത്തെ കുറച്ചു സ്ഥലങ്ങള്‍ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചു ഭൂമിയുടെ ക്രയവിക്രയം തടയാം എന്നല്ലാതെ കേരളത്തിലെ ഇടനാട്ടിലെയും തീരദേശത്തെയും അനിയന്ത്രിതമായി ‘വികസിക്കാന്‍’ വിടുന്നത് ഈ മേഖലകള്‍ തമ്മില്‍ കേരളത്തിന്റെ ഭൂമിശാസ്ത്രത്തിലുള്ള ജൈവബന്ധത്തെ കാണാതിരിക്കലാണ്. ‘അവിടെ’ നടക്കുന്ന പ്രവര്ത്താനങ്ങള്ക്ക് മാത്രമല്ല, ‘ഇവിടെ’ നടക്കുന്ന പ്രവര്ത്ത്നങ്ങള്ക്കും പ്രത്യാഘാതങ്ങള്‍ ഉണ്ട്. ഞാന്‍ ഗാഡ്ഗില്‍ റിപ്പോര്ട്ട് തള്ളിക്കളയുന്ന ആളല്ല. പക്ഷെ കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രവും രാഷ്ട്രീയചരിത്രവുമായി ചേര്ത്തുവച്ചുകൊണ്ട് വിമര്ശരനാത്മകമായാണ് അത് സ്വീകരിക്കപ്പെടെണ്ടത്.

അടുത്തടുത്തുണ്ടായ രണ്ടു പ്രളയങ്ങള്‍ ചില വസ്തുതകള്‍ ഒരിക്കല്‍കൂടി നമ്മുടെ മുന്നിലേക്ക്‌ ശക്തമായി കൊണ്ടുവരുന്നു. ഇതില്‍ ഏറ്റവും പ്രധാനം കേരളം ഭൌമചരിത്രത്തിലെ ഒരു സമീപകാല ആകസ്മികതയാണ് എന്നതാണ്. അത് സഹ്യപര്വ തത്തിന്റെ പടിഞ്ഞാറ്, കടലില്‍ പ്രകൃതിയുടെ വളരെ അടുത്ത കാലത്തുണ്ടായ ചില മാറ്റങ്ങളുടെ ഫലമായി ഉണ്ടായതാണ്. ഏതാനും ആയിരം വര്ഷലങ്ങള്‍ എന്നത് ചരിത്രത്തെക്കുറിച്ചുള്ള ഒരു ന്യൂനീകരണമല്ല, മറിച്ചു ഭൌമയാഥാര്ഥ്യം ശരിയായി മനസ്സിലാക്കല്‍ മാത്രമാണ്. മറ്റൊന്ന് പശ്ചിമഘട്ടം മുതല്‍ തീരദേശം വരെയുള്ള പരിസ്ഥിതിയെ വേറിട്ടു കാണുന്നതില്‍ അര്ത്ഥനമില്ല. “നമ്മള്‍” “അവര്‍” എന്ന രീതിയിലുള്ള ഒരു വിഭജനം മലയും തീരവും തമ്മില്‍ വിചാരിച്ചെടുക്കുന്നതില്‍ കാര്യമില്ല. മലയിലെ പാറയായാലും വിഴിഞ്ഞത്തെ തരിമണലായാലും അതീവസൂക്ഷമായ ഒരു പാരിസ്ഥിതിക ചരിത്രത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്തിന്റെ പരിസ്ഥിതിപരമായ ദുര്ബ്ബലത- ഒരു തരം സവിശേഷമായ ക്ഷിപ്രഭ്രംശത അനുഭവിക്കുന്ന പ്രദേശമായി കേരളത്തെ മാറ്റിത്തീര്ത്തികരിക്കുന്നു എന്ന യാഥാര്ഥ്യിത്തെ അംഗീകരിക്കേണ്ടതുണ്ട്. ഗാഡ്ഗില്‍ റിപ്പോര്ട്ട് ദക്ഷിണേന്ത്യയിലെ മുഴുവന്‍ പശ്ചിമഘട്ടത്തെയും സമഗ്രമായി കണ്ടുകൊണ്ടു തയ്യാറാക്കിയ പരിസ്ഥിതിപഠനമാണ്. അതിലെ ചില നിഗമനങ്ങള്‍ പശ്ചിമഘട്ടത്തിനു മാത്രമായല്ലാതെ കേരളത്തെ ഒന്നായി കണ്ടുകൊണ്ടു സ്വീകരിക്കേണ്ടതും രണ്ടാം ഭൂപരിഷ്കരണം പോലുള്ള ഉല്പ്പാസദനബന്ധങ്ങളിലെ പൊളിച്ചെഴുത്തുകള്ക്ക്യ തടസ്സമാവാത്ത രീതിയില്‍ നടപ്പിലാക്കേണ്ടവയുമാണ്.

അമിതാവ് ഘോഷിന്റെ The Great Derangement: Climate Change and the Unthinkable (Penguin Books, 2016)- (ബൃഹത്തായ ക്രമഭംഗം- കാലാവസ്ഥാ വ്യതിയാനവും അചിന്തനീയവും) എന്ന കൃതിയില്‍ അദ്ദേഹം ചര്ച്ചാചെയ്യുന്നത് ഇത്തരം ദുരന്തങ്ങളുടെ ആവര്ത്ത നം സൃഷിടിക്കുന്ന പുതിയ ലോകസാഹചര്യത്തെക്കുറിച്ചാണ്. നവമി ക്ലീന്‍ (Naomi Klein) മുതലാളിത്തമാണ് ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തരവാദിയെന്ന് പറയുന്നതിനോട് അദ്ദേഹം ഒരു കാര്യംകൂടി ചേര്ത്തുവക്കുന്നു. മുതലാളിത്തം മാത്രമല്ല, സാമ്രാജ്യത്വവും- ഫലത്തില്‍ ഇതുരണ്ടും തോളോട്തോള്‍ ചേര്ന്ന് പ്രക്രിയകള്‍ ആണെങ്കിലും- ഇതിനുത്തരവാദിയാണ്‌. കേരളത്തിന്റെ പാരിസ്ഥിതിക സമ്മര്ദ്ദചങ്ങള്‍ വര്ധിുക്കുന്നത് ബ്രിട്ടഷ് മൂലധനത്തിന്റെ വരവോടെ ഉണ്ടായ കാര്ഷിനകമാറ്റങ്ങളുടെയും അടിസ്ഥാനസൌകര്യ വികസനത്തിന്റെയും പശ്ചാത്തലത്തിലാണ്. കിഴക്കന്‍ മലകള്‍ കാടുവെട്ടുന്നതിനും നാണ്യവിളക്കൃഷിക്കുമായി തുറന്നും കാര്ഷിരകോല്പ്പ്ന്നങ്ങളും തടിയും മലകളില്നിിന്ന് ചെറുതുറുമുഖങ്ങളിലും അഴിമുഖങ്ങളിലും എത്തിക്കാനായി കിഴക്ക്-പടിഞ്ഞാറായി മാത്രം പാതകള്‍ അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിച്ചും പ്രകൃതിസന്തുലനത്തെ ആഴത്തില്‍ മാറ്റിത്തീര്ക്കാ ന്‍ സാമ്രാജ്യത്വത്തിന് കഴിഞ്ഞു. അതിന്റെ തുടര്ച്ച യാണ് ഇന്നും നാം കാണുന്നത്. അതിനപ്പുറത്തെ ഒരു വികസനമാതൃക നമുക്കില്ല. അമിതാവ് ഘോഷിന്റെ പുസ്തകം ആരംഭിക്കുന്നത് തന്റെ പ്രപിതാമഹന്മാര്‍ ബംഗ്ലാദേശില്‍നിന്നുള്ള പരിസ്ഥിതി അഭയാര്ഥിരകളായിരുന്നു എന്ന ഓര്മ്മഗയില്‍നിന്നാണ്. ഒരു ജനത എന്നനിലയില്‍ കേരളീയര്‍ ഇപ്പോള്‍ പരിസ്ഥിതി അഭയാര്ഥിഎകളായി മാറുകയാണ്. കേരളത്തിന്റെ തെക്ക് വെള്ളം പൊങ്ങുമ്പോള്‍ വടക്കുനിന്നും വടക്ക് പൊങ്ങുമ്പോള്‍ തെക്കുനിന്നും കിഴാക്കന്‍ പ്രദേശങ്ങള്‍ മുങ്ങുമ്പോള്‍ പടിഞ്ഞാറ് നിന്നുമൊക്കെ ഇപ്പോള്‍ നമുക്ക് പരസ്പരം കൈത്താങ്ങവാന്‍ കഴിയും- അതിനുള്ളിലെ എല്ലാ വൈരുധ്യങ്ങളും മറക്കാതെ തന്നെ. ഇതിനു പക്ഷെ ഒരു പരിധിയുണ്ട്. നാം പരിസ്ഥിതി ദുര്ബ്ലമായ ഒരു ഭൌമമേഖലയില്‍ അധിവസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നിരന്തരദുരന്തങ്ങളുടെ ആവര്ത്തുനത്തില്‍ ഇന്ത്യയുടെ മുന്നില്‍, ലോകത്തിന്റെ മുന്നില്‍ കേവലം പരിസ്ഥിതി അഭയാര്ഥി‍കളായി മാറുന്നതിനുമുന്പ്ു ഈ ജന്മഭൂമിയെ സംരക്ഷിക്കുന്നത് എങ്ങനെ എന്ന് ഒന്നിച്ചു ചിന്തിക്കാന്‍ നാം ബാധ്യസ്ഥരാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *