എന്താണ് എൽ നിനോ, ലാ നിന പ്രതിഭാസങ്ങൾ?

എൽ നിനോ

Image result for el nino

വർഷങ്ങൾ കൂടുമ്പോൾ സമുദ്രാന്തരീക്ഷങ്ങൾക്ക് സ്വതേയുള്ള ബന്ധം മാറുന്നതു കൊണ്ടുണ്ടാകുന്ന കാലാവസ്ഥയാണ് എൽ നിനോ (El-nino). കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം ദുരിതം വിതക്കാൻ എൽ നിനോക്കാവും. ഉണ്ണിയേശുവിനെ സൂചിപ്പിക്കുന്ന ‘ശിശു’ എന്ന അർത്ഥമാണ് സ്പാനിഷ് ഭാഷയിൽ എൽ നിനോ എന്ന പേരിനുള്ളത്. ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് ശാന്തസമുദ്രത്തിന്റെ തെക്കോ അമേരിക്കയോടു ചേർന്നുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്ന താപവർദ്ധന ക്രിസ്മസിനടുത്തസമയത്ത് ശ്രദ്ധിക്കപ്പെടുന്നതിനാലാണ് ഈ പേരുണ്ടായത്.

2010 മാർച്ചിന് ശേഷം പെസഫിക്കിൽ 2015ലാണ് എൽനിനോ ശക്തിപ്പെട്ടത്. ലോകത്തെ വിവിധ പ്രദേശങ്ങളിൽ വരൾച്ച ഉണ്ടാകാൻ ഇത് കാരണമാകുന്നു. ദക്ഷിണേന്ത്യയിൽ  മൺസൂൺ ദുർബലപ്പെടാനും ഇത് കാരണമാകുന്നു.യൂറോപ്പിൽ ചൂടുകൂടിയ ശരത്കാലത്തിനും, കൂടുതൽ ശൈത്യമേറിയ തണുപ്പുകാലത്തിനുമാണ് എൽനിനോ കാരണമാകുന്നു.കനത്ത മഴയും ചുഴലിക്കാറ്റും വിതയ്ക്കുന്ന ദുരിതങ്ങൾക്ക് പുറമേ, ലോകത്തിന്റെ പല ഭാഗങ്ങളിലും വൻതോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എൽനിനോ വഴിവെയ്ക്കും. ഇത് കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് ലോക തലത്തിലും തിരിച്ചടിയുണ്ടാക്കും.

രണ്ടു വർഷത്തിലൊരിക്കലാണ് സാധാരണ എൽനിനോയുടെ വരവ്. ഇന്ത്യ, ഇൻഡൊനീഷ്യ, ഓസ്ട്രേലിയ, പെറു തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത വരൾച്ചക്കിടയാക്കും.തെക്കേ അമേരിക്ക,കിഴക്കൻ ശാന്തസമുദ്ര തീരത്തുള്ള രാജ്യങ്ങൾ എന്നിവിടങ്ങളിൽ കനത്ത വെള്ളപ്പൊക്കത്തിനും കാരണമാകും.

ലാ നിനാ

Image result for la nina

എൽ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിന്റെ താപനിലയിലും എൽ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായാണ് ലാ നീനയുടെ പ്രവർത്തനം. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ശൈത്യകാലത്തും ഉഷ്ണകാലത്തെന്നപോലെ ഉയർന്ന താപവർധനവിന് ഈ പ്രതിഭാസം കാരണമാകാറുണ്ട്. എൽ നിനോപോലെ നിശ്ചിത ഇടവേളകളിൽ ആവർത്തിക്കുന്ന പ്രതിഭാസമല്ല ലാ നിന. അലാസ്കയുടെയും ഉത്തര അമേരിക്കയുടെയും പടിഞ്ഞാറൻ തീരങ്ങളിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും കാരണമാകുന്നതുകൂടാതെ അറ്റ്ലാന്റിക് സമുദ്രത്തിലെ ചുഴലിക്കൊടുങ്കാറ്റുകൾക്ക് പതിവിൽ കവിഞ്ഞ തീവ്രത നൽകുന്നതും ലാ നിനയുടെ പ്രവർത്തനങ്ങളാണ്. 2010–11 കാലഘട്ടത്തിലുണ്ടായ ലാ നിനയാണ് ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും ശക്തം. ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളെ തകർത്തു കളയാൻ മാത്രം ശക്തമായിരുന്നു ഈ പ്രതിഭാസം.

Courtesy: Wikipedia

Leave a Reply

Your email address will not be published. Required fields are marked *