ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുതീ; ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിച്ചു
വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ മുതുമല വനമേഖലയിൽ കാട്ടുതീ പടർന്നു.
കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ കാട്ടുതീയിൽ എട്ടു കിലോമീറ്റർ തീ പടർന്നതായാണ് വിവരം. ബന്ദിപ്പൂർ വനമേഖലയുടെ ഭാഗമായ ലോക്കരയിലെ ചെറുകുന്നുകളും കെബ്ബാപുരയിലെ ചെറുകുന്നുകളും കത്തിനശിച്ചു. കാട്ടുതീ പടർന്നതോടെ പുൽമേടുകൾ കത്തിനശിക്കുകയായിരുന്നു. കാട്ടുതീക്കൊപ്പം ശക്തമായും കാറ്റും തീ വളരെ വേഗം പടർന്നുപിടിക്കാൻ കാരണമായി.
നൂറുക്കണക്കിന് വനപാലകരും സന്നദ്ധ സേവകരും തീയണക്കാനുള്ള കഠിന ശ്രമത്തിലാണ്. ശക്തമായ കാറ്റ് കാരണം ദേശീയപാത-67 ലേക്ക് കാട്ടുതീ പടർന്നു. പാർക്കിലെ സഫാരിക്ക് താൽക്കാലികമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടുതീ അപൂർവ സസ്യങ്ങളുടെ നാശത്തിനും ഇടവരുത്തി.
കാട്ടുതീ അട്ടിമറി ആണോയെന്ന് വനം വകുപ്പിന് സംശയമുണ്ട്.