ഒരു മണിക്കൂറില്‍ 10 ലക്ഷം തൈകള്‍ നട്ട് തെലങ്കാന
2019 ല്‍ തുര്‍ക്കിയില്‍ ഒരു മണിക്കൂര്‍ കൊണ്ട് 3.03 ലക്ഷം വൃക്ഷത്തൈകള്‍ നട്ടതാണ് ഇതിനുമുമ്പുള്ള ലോക റെക്കോര്‍ഡ്.
ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി പത്ത് ലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ച് തെലങ്കാന. ഒരു മണിക്കൂര്‍ കൊണ്ടാണ് തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ 10 ലക്ഷം മരത്തൈകള്‍ നട്ടുപിടിപ്പിച്ച് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. നേട്ടം കരസ്ഥമാക്കിയ ആദിലാബാദ് ജില്ലക്ക് വണ്ടര്‍ ബുക്ക് റെക്കോര്‍ഡ്സ് പ്രശംസാ പത്രം കൈമാറി.
200 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ വനമേഖലയില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം തൈകള്‍ ‘മിയാവാക്കി’ മാതൃകയില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഭാവി തലമുറകള്‍ക്ക് ഹരിതഭംഗിയാര്‍ന്ന ഭൂപ്രകൃതി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി 2019 ല്‍ ഒരു മണിക്കൂറിനുള്ളില്‍ 3.03 ലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് തുര്‍ക്കി റെക്കോര്‍ഡിട്ടിരുന്നു. ഇത് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡ്സില്‍ ഇടം കണ്ടെത്തിയിരുന്നു. മൊത്തം പതിനൊന്ന് ദശലക്ഷം തൈകളാണ് തുര്‍ക്കിയിലുടനീളം നട്ടുപിടിപ്പിച്ചത്.