45 മീറ്റർ ദേശീയപാത: ഹരിത ട്രിബ്യൂണൽ കേസെടുത്തു

പാരിസ്ഥിതിക ആഘാത അനുമതി ഇല്ലാതെയും പരിസ്ഥിതി-സാമൂഹിക ആഘാത പഠനം, പൊതു തെളിവെടുപ്പ് എന്നിവ നടത്താതെയും 45 മീറ്റർ ദേശീയപാത വികസന പദ്ധതി നടപ്പിലാക്കുന്ന സർക്കാർ നടപടിക്കെതിരെയുളള ഹർജി ദേശീയ ഹരിത ട്രൈബ്യൂണൽ ഫയലിൽ സ്വീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഹൈവേ അതോറിറ്റിയുടെയും ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഒരു വിദഗ്ദ്ധ സംഘത്തെ ട്രൈബൂണൽ നിയമിച്ചു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഹൈവേ അതോറിറ്റിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒരു വിദഗ്ദ്ധ സംഘത്തെ നിയമിക്കാനും രാമനാട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള പദ്ധതിപ്രദേശത്ത് പരിശോധന നടത്താനും ട്രൈബൂണല്‍ ഉത്തരവിട്ടു.

ദേശീയ പാത 45 മീറ്റര്‍ അല്ലാതെയും വികസനം വരില്ലേ?

ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കാനും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഹൈവേ അതോറിറ്റിയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഒരു വിദഗ്ദ്ധ സംഘത്തെ നിയമിക്കാനും രാമനാട്ടുകര മുതല്‍ ഇടപ്പള്ളി വരെയുള്ള പദ്ധതിപ്രദേശത്ത് പരിശോധന നടത്താനും ട്രൈബൂണല്‍ ഉത്തരവിട്ടു. ഹരജിയില്‍ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ സംബന്ധിച്ച് ജനുവരി 7ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

100 കിലോമീറ്റർ ദൈർഘ്യമുള്ളതോ 40 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുപ്പ് ആവശ്യമായതോ ആയ ദേശീയപാത വീതികൂട്ടൽ പദ്ധതികൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി, പരിസ്ഥിതി സാമൂഹിക ആഘാതപഠനം, പൊതു തെളിവെടുപ്പ് എന്നിവ നിർബന്ധമാണെന്ന് 2013 ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതി വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *