തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി

തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്ളാന്റ് തുറക്കണമെന്നാവശ്യപ്പെട്ട് മൈനിംഗ് കമ്പനിയായ വേദാന്ത നൽകിയ ഹർജി ഹൈക്കോടതി തളളുകയായിരുന്നു.

തൂത്തുക്കുടി സ്റ്റെർലൈറ്റ് കോപ്പർ സ്മെൽറ്റിംഗ് പ്ലാന്റ് വീണ്ടും തുറക്കാൻ വേദാന്ത ലിമിറ്റഡ് സമർപ്പിച്ച ഹർജികളിൽ 2020 ജനുവരിയിലാണ് കോടതിയെ സമീപിച്ചത്. 36 ദിവസമായിരുന്നു കേസിലെ വാദം പുരോഗമിച്ചത്. ഏഴ് മാസങ്ങൾക്ക് ശേഷമാണ് വിധി ഇപ്പോൾ വിധി പറയുന്നത്.

മലിനീകരണം ഉണ്ടാക്കുന്ന വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെയുള്ള 2018,മേയ് 22 ലെ പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലായി രുന്നു പ്ലാന്റ് അടിയന്തരമായി അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടത്. പൊലീസ് നടപടിയ്ക്ക് പിന്നാലെ 2018 ഏപ്രിൽ 9 മുതൽ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്.

പ്രദേശത്തെ ജലം മലിനമാക്കുന്നതുൾപ്പടെയുളള കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡും തീരുമാനിച്ചിരുന്നു.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ 2013 ലും പ്ലാന്റ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ വേദാന്ത സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങി. പ്ലാന്റിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് പ്രക്ഷോഭങ്ങൾ വീണ്ടും ശക്തിയാർജ്ജിച്ചതും പ്രതിഷേധക്കാർക്കുനേരെ വെടിവയ്പ്പുണ്ടായതും.

പ്ലാന്റ് അടയ്ക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് 2018 ഡിസംബറിൽ ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. ഇക്കാര്യത്തിൽ ട്രൈബ്യൂണലിന് അധികാരപരിധിയില്ലെന്ന് വാദിച്ച് സംസ്ഥാന സർക്കാർ ഇതിനെതിരേ ഒരു ഹരജി നൽകി. സംസ്ഥാനത്തിന്റെ ഉത്തരവിനെ “സുസ്ഥിരമല്ല” എന്ന് ട്രൈബ്യൂണൽ വിശേഷിപ്പിച്ചു, മൂന്നാഴ്ചയ്ക്കുള്ളിൽ വേദാന്തയ്ക്ക് പ്ലാന്റ് തുറക്കാൻ അനുമതി നൽകാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി. എന്നാൽ ബോർഡ് അത് ചെയ്യാൻ വിസമ്മതിച്ചിരുന്നു.

ചെമ്പു കമ്പനിയുടെ നിയമ ലംഘനങ്ങൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. 2010 ൽ കമ്പനി അടച്ചു പൂട്ടണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ഇടപെട്ട് തിരുത്തി. എന്നാൽ പരിസര ശുചീകരണത്തിനും മറ്റും100 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി സ്ഥാപനം തുടങ്ങാം (2013) എന്നു നിർദ്ദേശിച്ചു. അതിനായി കൈ പൊക്കിയ ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ നിരുത്തരവാദിത്ത നിലപാട് തൂത്തുക്കുടിയെ വിഷ ലിപ്തമാക്കി.

പ്ലാന്റ് അടച്ചുപൂട്ടൽ മൂലം പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്നാണ് കമ്പനി കോടതിയിൽ ഉന്നയിച്ച അവകാശ വാദം.

Leave a Reply

Your email address will not be published. Required fields are marked *