തൃശൂരിൽ വിദ്യാർത്ഥികളുടെ കാലാവസ്ഥ വലയം

ഗ്രെറ്റ തൻബർ​ഗിനോടൊപ്പം യുഎൻ ക്ലൈമറ്റ് ഉച്ചകോടിയിൽ പ്രതിഷേധമുയർത്തിയ ക്ലൈമറ്റ് ചേഞ്ച് ആക്ടിവിസ്റ്റ് റി​ദ്ദിമ പാണ്ഡേ കാലാവസ്ഥാ വലയത്തിൽ കണ്ണിയാകും.

കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പുതുവര്‍ഷം തൃശ്ശൂരില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു വലയം തീര്‍ക്കുന്നു. ലോകമെമ്പാടുമുള്ള യുവജന-വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളോടൊപ്പം അണിചേര്‍ന്നുകൊണ്ടാണു കേരളത്തിലെ വിദ്യാര്‍ഥികള്‍ കാലാവസ്ഥാ വലയം തീര്‍ക്കുന്നത്.

 

2020 ജനുവരി ഒന്നിനു തൃശ്ശൂര്‍ നഗരത്തില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണു വലയം സൃഷ്ടിക്കുന്നത്.

തൃശൂര്‍ നഗരത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന സര്‍വകലാശാലകള്‍, കോളേജുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങി അമ്പതോളം സ്ഥാപനങ്ങളില്‍ നിന്നാണു വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യവുമായി അണിചേരും.

Leave a Reply

Your email address will not be published. Required fields are marked *